ന്യൂഡൽഹി : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL) വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, ജൂനിയര്‍ മെറ്റീരിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്, ജൂനിയര്‍ നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം.
Read Also : നവരാത്രി ദിനത്തിൽ പ്രിയങ്ക ഗാന്ധി ഉപവസിക്കുന്നുവെന്ന് മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കണമെന്ന് കോൺഗ്രസ്
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://iocl.com ല്‍ വിശദമായ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളെ – 25,000 രൂപ, 1,05,000 രൂപ മാസ ശമ്പള സ്‌കെയിലില്‍ തിരഞ്ഞെടുക്കുമെന്നതാണ് വിജ്ഞാപനത്തിലെ ശ്രദ്ധേയമായ കാര്യം.
ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: എങ്ങനെ അപേക്ഷിക്കാം?
1. ഐഒസിഎല്‍ന്റെ ഔദ്യോഗിക വെബ്സൈറ്റ് www.iocl.com ല്‍ സന്ദര്‍ശിക്കുക.
2. What’s New എന്ന ഓപ്ഷനിലേക്ക് പോകുക.
3. ‘റിക്രൂട്ട്മെന്റ് ഓഫ് എക്സ്പീരിയന്‍സിഡ് നോണ്‍-എക്സിക്യൂട്ടീവ് പേഴ്സണല്‍ 2021 ഇന്‍ ഐഒസിഎല്‍, റിഫൈനറീസ് ഡിവിഷന്‍’ എന്ന ഓപ്ഷനിലേക്ക് പോകുക.
4. Detailed advertisement ല്‍ ക്ലിക്ക് ചെയ്യുക
5. ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനായി, ‘ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
Post Your Comments