Latest NewsUAENewsInternationalGulf

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒക്ടോബർ 29 ന് തുടക്കം കുറിക്കും: രജിസ്‌ട്രേഷൻ ആരംഭിച്ചു

ദുബായ്: ഫിറ്റ്‌നസ് ചലഞ്ചിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ഫിറ്റ്‌നസ് ചലഞ്ച് നടക്കുക.

Read Also: പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സിഐയ്ക്ക് സസ്പെന്‍ഷന്‍

വിനോദ സഞ്ചാരികളെയടക്കം ആരോഗ്യട്രാക്കിൽ എത്തിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ഫിറ്റ്‌നസ് ചലഞ്ചിൽ ഇത്തവണ കൂടുതൽ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് ബീച്ചിലെ ഫിറ്റ്‌നസ് വില്ലേജുകൾ, എക്‌സ്‌പോ വേദി, മുഷ്‌റിഫ് പാർക്ക്, 14 ഫിറ്റ്‌നസ് ഹബ്ബുകൾ, താമസമേഖലകൾ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന കായിക പരിപാടികൾ ഉണ്ടാകും. 5,000ൽ ഏറെ ഓൺലൈൻ വ്യായാമ പരിപാടികളും ഉൾപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി www.dubaifitnesschallenge.coസ എന്ന സൈറ്റ് സന്ദർശിക്കാം.

സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, യോഗ കേന്ദ്രങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവയും ചാലഞ്ചിൽ പങ്കെടുക്കും. വാട്ടർ സ്‌പോർട്‌സ്, സൈക്ലിങ്, ഓട്ടം, കായികമേളകൾ എന്നിവയും ഫിറ്റ്‌നസ് ചലഞ്ചിലുണ്ട്.

ലോകത്തിലെ ഏറ്റവും സജീവമായ നഗരമാക്കി ദുബായിയെ മാറ്റുകയാണ് ഫിറ്റ്നസ് ചലഞ്ചിന്റെ ലക്ഷ്യം. ഒരാളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും കാര്യമായ മാറ്റം വരുത്താൻ ഏകദേശം 30 ദിവസമെടുക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായി ഫിറ്റ്നസ് ചലഞ്ചിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ അഞ്ചാം പതിപ്പാണ് നടക്കാനിരിക്കുന്നത്. അഞ്ച് വർഷം മുമ്പ് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ ചലഞ്ച് ആദ്യമായി ആരംഭിച്ചത്.

Read Also: വിസ ചട്ടങ്ങൾ ലംഘിച്ച പ്രവാസി താമസക്കാർക്ക് ഒത്തുതീർപ്പിലൂടെ ലീഗൽ സ്റ്റാറ്റസ് പരിഹരിക്കാം: അനുമതി നൽകി ഖത്തർ

shortlink

Related Articles

Post Your Comments

Related Articles


Back to top button