മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്നു വേട്ട വ്യാജമെന്നും അത് ഷാരൂഖ് ഖാനെ ലക്ഷ്യം വെച്ചായിരുന്നുവെന്നുള്ള മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ ആരോപണം നിഷേധിച്ച് എന്‍സിബി മുംബൈ ഡയറക്ടര്‍ സമീര്‍ വാങ്കഡേ രംഗത്ത് വന്നു.
എല്ലാ നടപടികളും കൈക്കൊണ്ടത് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണെന്നും നിയമപ്രകാരം തന്നെയാണ് റെയ്ഡ് നടപടികളെന്നും സമീര്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നെന്നും കേസില്‍ സാക്ഷികളായി ഒന്‍പതാളുകളുടെ പേരുകളാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ കാര്യങ്ങളും ചെയ്തത് നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നു തന്നെയാണെന്ന് സമീര്‍ വാങ്കഡേ പ്രതികരിച്ചു.
Read Also : ഒടുവിൽ മുട്ടുമടക്കി യുകെ: ഇന്ത്യയിൽ നിന്നും രണ്ടു ഡോസ് വാക്സിനെടുത്ത് വരുന്നവർക്ക് ക്വാറൻറീൻ വേണ്ട
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റില്‍ വിവാദ വെളിപ്പെടുത്തലുമായി എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് രംഗത്തു വന്നിരുന്നു. ആര്യന്‍ ഖാനെയും ലഹരി വസ്തു ഇടപാടില്‍ കുറ്റാരോപിതനായ അര്‍ബാസ് മെര്‍ച്ചന്റിനെയും മുംബൈയിലെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലേക്ക് അനുഗമിച്ചത് സ്വകാര്യ വ്യക്തികളാണെന്നും എന്‍സിബി ഉദ്യോഗസ്ഥരല്ലെന്നുമാണ് നവാബ് മാലിക് ചൂണ്ടിക്കാട്ടിയത്. മഹാരാഷ്ട്ര സംസ്ഥാനത്തെയും ബോളിവുഡ് വ്യവസായത്തെയും താഴ്ത്തിക്കെട്ടാനായി ബിജെപിയും എന്‍സിബിയും ചേര്‍ന്നൊരുക്കിയ നാടകമാണ് ആര്യന്റെ അറസ്‌റ്റെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments