തിരുവനന്തപുരം : വീട്ടുകരം തട്ടിപ്പിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടച്ച തൊഴില്‍ നികുതിയും കാണാനില്ലെന്ന് പരാതി. തെലങ്കാന കേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്. അങ്ങനെയൊരു പണം കോര്‍പ്പറേഷന് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോര്‍പറേഷന്‍ ഐടി ഉദ്യോഗസ്ഥന്‍റെ നിര്‍ദേശ പ്രകാരം 20 ജീവനക്കാരുടെ തൊഴില്‍ നികുതി ഓണ്‍ലൈന്‍ വഴി തെലങ്കാന ഓഫീസില്‍ നിന്നും അടച്ചിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ രസീതും കിട്ടി. അടുത്ത ആറുമാസത്തെ നികുതി അടയ്ക്കാൻ സമയം ആയപ്പോൾ ഓണ്‍ലൈന്‍ വഴി അടയ്ക്കാൻ സാധിക്കുന്നില്ലായിരുന്നു. തുടര്‍ന്ന് കേരളത്തിലെ ജീവനക്കാര്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തി. എന്നാല്‍, നേരത്തെ അടച്ച പണം കോര്‍പ്പറേഷനില്‍ ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷനിലേക്കായിരിക്കും പണം പോയത് എന്നും ഇവർ പറഞ്ഞു. ഇതോടെ നികുതി അടച്ച എല്ലാ വിവരവും രസീതും വെച്ച് നാല് മാസം മുമ്പ് കോര്‍പറേഷന്‍ മേയറെ അടക്കം കണ്ട് പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല.
Read Also : സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് മന്ത്രി, ആദ്യം പഠിയ്ക്കാൻ സീറ്റ് കൊടുക്കൂ എന്ന് വിമർശനം
പിന്നീട് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ജീവനക്കാർ കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല. ഫണ്ട് എവിടെ പോയി എന്നും, എന്തിനാ ഓണ്‍ലൈന്‍ വഴി അടയ്ക്കാൻ പോയതെന്നുമായിരുന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മറുപടി. ഇതുപോലെ നിരവധി പരാതികള്‍ തൊഴില്‍ നികുതിയായി ബന്ധപ്പെട്ട് കോര്‍പ്പറേഷനിലുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.
Post Your Comments