KeralaLatest NewsNews

നിര്‍മാണം കഴിഞ്ഞയുടന്‍ ഏറ്റവും തിരക്കേറിയ എം.സി റോഡിന്റെ ഒരു ഭാഗം തകര്‍ന്നു

പെരുമ്പാവൂര്‍: നിര്‍മാണം കഴിഞ്ഞതിനു പിന്നാലെ എം.സി ഒരു ഭാഗം തകര്‍ന്നതായി ആരോപണം. എം.സി റോഡിലെ വല്ലം-ചൂണ്ടി മുസ്‌ലിം പള്ളിക്ക് സമീപത്തെ റോഡാണ് തകര്‍ന്നത്. കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് റോഡ് പൊളിച്ചത്. ഇടതടവില്ലാതെ ദീര്‍ഘദൂര വാഹനങ്ങളും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കുള്ളവരും കടന്നുപോകുന്ന റോഡ് ഭാഗികമായി ഗതാഗതം നിയന്ത്രിച്ചാണ് പണി പൂര്‍ത്തിയാക്കിയത്.

Read Also : വിസ ചട്ടങ്ങൾ ലംഘിച്ച പ്രവാസി താമസക്കാർക്ക് ഒത്തുതീർപ്പിലൂടെ ലീഗൽ സ്റ്റാറ്റസ് പരിഹരിക്കാം: അനുമതി നൽകി ഖത്തർ

റോഡ് നെടുകെ പിളര്‍ത്തി രണ്ടുവശവും കെട്ടി ബലപ്പെടുത്തിയാണ് സ്ലാബുകള്‍ സ്ഥാപിച്ചത്. എന്നാല്‍, നിര്‍മാണത്തിലെ അപാകം മൂലം ഇപ്പോള്‍ വിണ്ടുകീറുകയാണ്. രാത്രി വരെയുള്ള വിള്ളല്‍ പിറ്റേന്ന് പുലര്‍ച്ച അടക്കുന്ന രീതിയാണിപ്പോള്‍. തകര്‍ന്ന ഭാഗത്ത് പേപ്പര്‍ വിരിച്ച് അതിന് മുകളില്‍ ടാര്‍ ഒഴിച്ച് വിള്ളല്‍ അടക്കുകയാണ ചെയ്യുന്നത്. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് 9,95,000 രൂപ ചെവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2020 ഒക്ടോബര്‍ 21ന് ആരംഭിച്ച ജോലികള്‍ പൂര്‍ത്തിയാക്കിയത് 2021 ജൂണിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button