കാസർകോട് : കാസർകോട് പീലിക്കോട്ട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം.
കാസർകോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷ ജില്ലാതല ഉദ്ഘാടനത്തിലാണ് സംഘർഷം നടന്നത്. പരിപാടിയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ, സംഘർഷത്തെ തുടർന്ന് അദ്ദേഹം പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയും തുടർന്ന് പരിപാടി റദ്ദാക്കുകയും ചെയ്തു.
ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നത്. ഇതോടെ മുൻ എംഎൽഎ കെ.വി കുഞ്ഞിക്കണ്ണനെയും മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെയും വാഹനം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു. ഇവരെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായെന്നാണ് വിവരം. പിന്നീട് പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
Post Your Comments