KeralaLatest NewsNews

എസ്എഫ്ഐ നടത്തിയ ക്വട്ടേഷൻ വർക്കാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ നാടകം: സന്ദീപ് ജി വാര്യർ

എന്ത് കൊണ്ട് ആ സമരം ഡിവൈഎഫ്ഐ ചെയ്തില്ല എന്ന് ആലോചിച്ചിട്ടുണ്ടോ ?

വയനാട് : രാഹുൽ ഗാന്ധി എംപിയുടെ ആപ്പീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ 4 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. സുരേഷ് ഗോപിയും സ്‌മൃതി ഇറാനിയും വന്ന് വയനാട്ടിലെ എംപിയുടെ അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കിയപ്പോൾ രാഹുലിന് സ്വന്തം മണ്ഡലത്തിലേക്ക് മുഖം കാണിക്കാൻ ഒരു കാരണം വേണമായിരുന്നു . അതിനായി ദൽഹി കേന്ദ്രീകരിച്ച് സിപിഎം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി എസ്എഫ്ഐ നടത്തിയ ക്വട്ടേഷൻ വർക്കാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ നാടകമെന്ന് സന്ദീപ് പറയുന്നു.

read also: 11 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി: 21 കാരിയായ സുഹൃത്ത് രാത്രി മുഴുവൻ ക്രൂരത കണ്ടുനിന്നു

കുറിപ്പ് പൂർണ്ണ രൂപം,

കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ആപ്പീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ്സുകാർ തന്നെയാണെന്ന് വ്യക്തമായിരിക്കുന്നു . എം.പിയുടെ പി.എ. രതീഷ്, നൗഷാദ്, മുജീബ്, രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരാണ്.
ദേശീയ തലത്തിൽ കോൺഗ്രസ്സ് സഖ്യകക്ഷിയായ സിപിഎം കേരളം ഭരിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ പിഎ അന്യായമായി അറസ്റ്റ് ചെയ്യപ്പെടാൻ ഒരു സാധ്യതയുമില്ല .

സത്യത്തിൽ സംഭവം അമിതാവേശം കൊണ്ട് സംഭവിച്ചു പോയതാണ് . അതായത് സുരേഷ് ഗോപിയും സ്‌മൃതി ഇറാനിയും വന്ന് വയനാട്ടിലെ എംപിയുടെ അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കിയപ്പോൾ രാഹുലിന് സ്വന്തം മണ്ഡലത്തിലേക്ക് മുഖം കാണിക്കാൻ ഒരു കാരണം വേണമായിരുന്നു . അതിനായി ദൽഹി കേന്ദ്രീകരിച്ച് സിപിഎം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി എസ്എഫ്ഐ നടത്തിയ ക്വട്ടേഷൻ വർക്കാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ നാടകം .

എന്ത് കൊണ്ട് ആ സമരം ഡിവൈഎഫ്ഐ ചെയ്തില്ല എന്ന് ആലോചിച്ചിട്ടുണ്ടോ ? അല്ലെങ്കിൽ തന്നെ ബഫർ സോണും എസ്എഫ്ഐയും തമ്മിലെന്ത് ബന്ധം? എസ്എഫ്ഐ ആകുമ്പോഴേ രാഹുലിന് “കുട്ടികൾക്ക് മാപ്പ് കൊടുക്കാൻ ” പറ്റൂ . നല്ല സ്ക്രിപ്റ്റ് ആയിരുന്നു . പക്ഷേ ക്വോട്ടഷൻ പണി മതിയാക്കി എസ്എഫ്ഐ പിള്ളേർ തിരികെ പോയതിന് ശേഷം അക്രമത്തിന്റെ ദൃശ്യപരത വർധിപ്പിക്കാൻ രാഹുലിന്റെ പിഎയും കോൺഗ്രസ്സ് പ്രവർത്തകരും ചേർന്ന് ചുവരിൽ ഇരുന്ന ഗാന്ധി ചിത്രം തല്ലി പൊളിക്കുകയായിരുന്നു .

എകെജി സെന്റർ ആക്രമണം ഇതിന്റെ മറുപുറമായിരുന്നു . എന്ത് കൊണ്ടാണ് ഈ നിമിഷം വരെ എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് ? തിരുവന്തപുരത്തെ കെഎസ്‌യുക്കാരനെ പത്ത് ദിവസം മുമ്പ് തന്നെ ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞതല്ലേ ? ചോദ്യം ചെയ്തതല്ലേ ? അതോ നല്ല സമയം നോക്കി ഇരിക്കുകയാണോ ക്രൈം ബ്രാഞ്ച് എസ്പി ?

shortlink

Related Articles

Post Your Comments

Related Articles


Back to top button