ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നീതി ആയോഗ് അംഗം വി.കെ.പോളാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാംതരംഗം എത്രത്തോളം തീവ്രമായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. 71 ശതമാനം പേര്‍ക്ക് ഇതുവരെ ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also : ലഹരിക്കേസ്: ആര്യന്‍ ഖാന് ജാമ്യമില്ല, എന്‍സിബി കസ്റ്റഡിയില്‍ തുടരും
രാജ്യത്ത് 34 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34 ശതമാനത്തിനും മുകളിലാണ്. 28 ജില്ലകളില്‍ അഞ്ചിനും പത്തിനും ഇടയിലാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളും ആവശ്യപ്പെട്ടു. എല്ലാ ജനങ്ങളും വാക്സിനെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം, നവരാത്രി-ദീപാവലി ആഘോഷങ്ങള്‍ പരമാവധി വീട്ടിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
Post Your Comments