KannurKeralaNattuvarthaLatest NewsNewsIndia

പാർസൽ വാങ്ങാനെത്തിയ ജന്മഭൂമി ലേഖകനും ഭാര്യയ്ക്കും സാമൂഹിക വിരുദ്ധരുടെ അതിക്രമം

വ​ട​ക​ര: പാർസൽ വാങ്ങാനെത്തിയ ജന്മഭൂമി ലേഖകനും ഭാര്യയ്ക്കും സാമൂഹിക വിരുദ്ധരുടെ അതിക്രമം. വ​ട​ക​ര ലേ​ഖ​ക​ന്‍ കീ​ഴ​ല്‍ സ്വ​ദേ​ശി​യാ​യ ന​വ​നീ​ത് കൃ​ഷ്ണ​നും ഭാ​ര്യ​ക്കും നേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി അ​തി​ക്ര​മം ന​ട​ന്ന​ത്. രാ​ത്രിയില്‍ ദേ​ശീ​യ​പാ​ത​യി​ലെ എം.​ആ​ര്‍.​എ ബേ​ക്ക​റി​യി​ല്‍ ഭ​ക്ഷ​ണം പാ​ര്‍​സ​ല്‍ വാ​ങ്ങാ​നെ​ത്തി​യ​ ഇ​രു​വ​രെയും സാമൂഹ്യ വിരുദ്ധർ ഉപദ്രവിക്കുകയായിരുന്നു .

Also Read:സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് മന്ത്രി, ആദ്യം പഠിയ്ക്കാൻ സീറ്റ് കൊടുക്കൂ എന്ന് വിമർശനം

പാഴ്സലിന് കാ​ത്തു​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ ഒ​രാ​ള്‍ ദമ്പതികളുടെ ഫോ​ട്ടോ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്താൻ ശ്രമിച്ചു, എന്നാൽ ത​ത്സ​മ​യം ത​ന്നെ ഇ​യാ​ളെ പി​ടി​കൂ​ടി മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ ഫോ​ട്ടോ​ക​ള്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഡി​ലീ​റ്റ് ചെ​യ്യി​ച്ച ശേ​ഷം അയാളെ പു​റ​ത്തേ​ക്ക് വി​ട്ട​യ​ക്കു​ക​യും ചെ​യ്തിരുന്നു.

എന്നാൽ ദമ്പതികൾ ഭ​ക്ഷ​ണം വാ​ങ്ങി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ള്‍ ഫോ​ട്ടോ എ​ടു​ത്ത വ്യ​ക്തി​യും മ​റ്റു ര​ണ്ടു​പേ​രും സം​ഘം ചേ​ര്‍​ന്ന് ഇ​രു​വ​രെ​യും ത​ട​ഞ്ഞ് നി​ര്‍​ത്തി അ​സ​ഭ്യം പ​റ​യുകയും, അതിക്രമിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും വ​ട​ക​ര പൊ​ലീ​സി​ല്‍ പ​രാ​തി​യി​ നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button