റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ ലൈവ് ചർച്ചയ്ക്കിടെ ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തകർ. ഇന്നലെ വൈകിട്ട് ‘ഷൂവിലെത്തിയോ പ്രതിഷേധം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് സംഭവം. ചര്‍ച്ചയില്‍ റിപ്പോര്‍ട്ടര്‍ എഡിറ്റര്‍-ഇന്‍ ചീഫ് എംവി നികേഷ് കുമാറും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സുജയാ പാര്‍വ്വതിയും തമ്മിലാണ് ഏറ്റുമുട്ടിയത്. കെ.എസ്.യു ഇന്നലെ മുഖ്യമന്ത്രിയുടെ ബസിന് നേരെ ഷൂ എറിഞ്ഞതിനെ ന്യായീകരിച്ച സുജയ പാര്‍വതിയെ നികേഷ് കുമാർ പരിഹസിക്കുകയായിരുന്നു.
സര്‍ക്കാര്‍ സംവിധാനത്തെയാണ് എല്‍ഡിഎഫ് നവകേരള സദസ്സിനായി ഉപയോഗിക്കുന്നതെന്ന് സുജയ വാദിച്ചു. നവകേരള സദസ്സില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ലക്ഷക്കണക്കിന് പരാതികളാണ് കിട്ടുന്നത്. ഇതിനെ സുജയ പുശ്ചിക്കരുതെന്നും നികേഷ് താക്കീത് ചെയ്തു. പരാതി ഇത്രയും ലഭിക്കുന്നത് ജനം മടുക്കുന്നത് കൊണ്ടാണെന്ന് സുജയ തർക്കിച്ചു. ഇതോടെയാണ് നികേഷ് കുമാര്‍ പ്രകോപിതനായത്. താൻ സുജയയെ കാണുന്നത് പുശ്ചിക്കുന്നവരുടെ പ്രതിനിധിയായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎമ്മിനെക്കുറിച്ചല്ലേ നികേഷ് ഇതു പറയുന്നതെന്ന് സുജയ ഈ സമയം തിരിച്ച് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് സംസാരിച്ച നികേഷ് വിവരമുള്ളത് എന്തെങ്കിലും പറയാന്‍ സുജയയോട് ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ പറയുന്നത് മനസിലാക്കാനുള്ള വിവരം നികേഷ് കുമാറിന് ഇല്ലെന്ന് ഇതിനു മറുപടിയായി സുജയ പറയുന്നുണ്ട്. ബിജെപി ഹാന്‍ഡിലുകള്‍ക്ക് ട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടി മുഖഭാവം കാട്ടുക, ആരീതിയില്‍ വര്‍ത്തമാനം പറയുക അതാണ് നിങ്ങളുടെ അജണ്ട. അത് ആയിക്കോളൂ… നിങ്ങളോട് എനിക്ക് വര്‍ത്തമാനം പറയേണ്ടന്നും നികേഷ് തുറന്നടിച്ചു.
Post Your Comments