ഭോപ്പാല്‍: പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ഷകരെയും ജനാധിപത്യത്തെ ക്കുറിച്ചും സംസാരിക്കാന്‍ അവകാശമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതി. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസിന് ജനാധിപത്യം എന്ന വാക്ക് ഉച്ചരിക്കാനുള്ള അവകാശമില്ല. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും 10,000 സിഖുകാരെ ജീവനോടെ ചുട്ടുകൊന്നു. അതിനാല്‍ അഹിംസ എന്ന വാക്ക് കോണ്‍ഗ്രസിന് യോജിക്കുന്നില്ല.
കോണ്‍ഗ്രസ് നയം കാരണം രാജ്യത്ത് കൃഷിയും കര്‍ഷകരും പിന്നിലായി. കൃഷിയെ രാജ്യത്തിന്റെ പ്രധാന സാമ്പത്തിക അടിത്തറയായി കണക്കാക്കാനുള്ള ഗാന്ധിജിയുടെ സ്വപ്നവും കോണ്‍ഗ്രസ് തകര്‍ത്തു. ഇപ്പോൾ കേന്ദ്രത്തിനെതിരെ കലാപമുണ്ടാക്കാനായി കർഷക സമരം മറയാക്കി നേതാക്കൾ പ്രവർത്തിക്കുകയാണെന്ന് അവർ സൂചിപ്പിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ചെയ്യേണ്ടത്, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുകയും ക്രിയാത്മക മനോഭാവം പുലര്‍ത്തുകയുമാണെന്നും ഉമാഭാരതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ഉമാഭാരതി.
Post Your Comments