അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന പദവി വീണ്ടെടുത്ത് യുഎഇ. ഗ്ലോബൽ പാസ്‌പോർട്ട് ഇൻഡെക്‌സിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. 199 രാജ്യങ്ങളുടെ പാസ്‌പോർട്ട് താരതമ്യം ചെയ്താണ് ആർട്ടൻ ക്യാപിറ്റൽ ഗ്ലോബൽ പാസ്‌പോർട്ട് ഇൻഡെക്‌സ് പുറത്തുവിട്ടത്. സഞ്ചാര സ്വാതന്ത്ര്യവും വിസ രഹിത യാത്രയും അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തിയത്.
Read Also: മുറിച്ചുവച്ച പഴങ്ങള്‍ ബ്രൗണ്‍ നിറമാകാതിരിക്കാന്‍ ചില പൊടിക്കൈകള്‍
2018, 2019 വർഷങ്ങളിൽ ഗ്ലോബൽ പാസ്‌പോർട്ട് ഇൻഡക്‌സിൽ നേട്ടം കൈവരിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം 14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. യുഎഇ പാസ്‌പോർട്ട് ഉപയോഗിച്ച് 152 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ കഴിയും. 98 രാജ്യങ്ങളിലേക്കു വിസയില്ലാതെയും 54 രാജ്യങ്ങളിൽ വിസ ഓൺഅറൈവൽ ആയും 46 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസയെടുത്തും യാത്ര ചെയ്യാം. ന്യൂസിലാൻഡ് പാസ്പോർട്ടാണ് പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത്. 146 രാജ്യങ്ങളിലേക്കാണ് ന്യൂസിലാൻഡ് പാസ്‌പോർട്ട് പ്രവേശനം വാഗ്ദാനം ചെയ്യുന്നത്.
Post Your Comments