UAELatest NewsNewsInternationalGulf

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

ദുബായ്: ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. യുഎഇയും ജാമിഅഃ മർകസും തമ്മിൽ നിലനിൽക്കുന്ന ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ മുൻ നിർത്തിയാണ് അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വിസ നൽകിയത്. 10 വർഷമാണ് യുഎഇ വിസയുടെ കാലാവധി.

Read Also: പ്രസാദ് ചേട്ടന്‍ കൃഷി ഉപേക്ഷിക്കുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി, അന്തസായി മറ്റു തൊഴിലെടുത്തു ജീവിക്കണം, ആശംസകൾ

ഗോൾഡൻ വിസ നൽകിയതിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്ക് കാന്തപുരം നന്ദി അറിയിച്ചു.

Read Also: പൊതുഗതാഗത സംവിധാനം ഏകീകരിക്കാനൊരുങ്ങി ഖത്തർ: ലോകകപ്പിനായി രണ്ടു വിമാനത്താവളങ്ങളും സജ്ജമാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button