ഡൽഹി : ഗുജറാത്തിൽനിന്ന് മൂവായിരം കിലോയോളം അഫ്ഗാൻ ഹെറോയിൻ പിടിച്ചെടുത്ത കേസ് എൻഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
സെപ്റ്റംബർ 13 നാണ് തുറമുറഖത്ത് നിന്നും രണ്ട് കണ്ടെയ്‌നറുകളിലായി ലഹരിമരുന്ന് പിടികൂടിയത്. 21,000 കോടി രൂപ വിലമതിക്കുന്ന 2,988.21 ഹെറോയിനാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് അഫ്ഗാനികൾ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തു. തുറമുഖം വഴി ഹെറോയിൻ അടങ്ങിയ കണ്ടെയ്നർ ഇറക്കുമതി ചെയ്ത സ്ഥാപനം നടത്തിയിരുന്ന ദമ്പതികളായ സുധാകർ, ഭാര്യ ദുർഗ വൈശാലി എന്നിവരും ഇതിൽ ഉൾപ്പെടും
വെണ്ണക്കല്ലുകൾ എന്ന പേരിലാണ് ഇവർ ഹെറോയിൻ ഇറക്കുമതി ചെയ്തത്. അഫ്ഗാനിലെ കാണ്ഡഹാർ തുറമുഖത്ത് നിന്നും ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം വഴിയാണ് കണ്ടെയ്നറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തിയത്. ആദ്യ കണ്ടെയ്നറിൽനിന്ന് 1999.579 കിലോഗ്രാമും രണ്ടാമത്തെ കണ്ടെയ്നറിൽ നിന്ന് 988.64 കിലോഗ്രാമുമാണ് കണ്ടെത്തിയത്.
Post Your Comments