തിരുവനന്തപുരം: രാജകുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തെ പരിഹസിച്ച് സംവിധായകന്‍ ജിയോ ബേബി. സംസ്ഥാനത്തെ 37 രാജകുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് ജിയോ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
’19 കോടീം ചില്ലറേം, അതുങ്ങള്‍ക്ക് താത്കാലിക ആശ്വാസം എങ്കിലും ആയിക്കാണും ‘- ജിയോ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: ഷഹീൻ ചുഴലിക്കാറ്റ്: മസ്‌കത്ത് വിമാനത്താവളത്തിലെ സർവ്വീസുകൾ നിർത്തിവെച്ചു
പത്രകുറിപ്പിന്റെ പൂർണരൂപം:
സംസ്ഥാനത്തെ 37 രാജകുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. മലബാർ മേഖലയിലെ മുൻ നാട്ടുരാജാക്കന്മാർക്ക് കേന്ദ്ര സർക്കാരിന്റെ മാലിഖാന പെൻഷനും തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിലെ മുൻ നാട്ടുരാജാക്കന്മാർക്കും കുടുംബാംഗങ്ങള്‍ക്കും ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷനും അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന് 2013 മുതൽ നാളിതുവരെ 19,51,81,500 രൂപ അലവൻസായി വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments