Latest NewsNewsIndiaCrime

ചാവേർ ആക്രമണത്തിൽ മുൻ ഭാര്യയെ കൊലപ്പെടുത്തി 62 കാരൻ

വസ്ത്രത്തിൽ ജെലാറ്റിൻ നിറച്ചാണ് ഇയാൾ ആക്രമണം നടത്തിയത്

ഐസ്വാൾ : മുൻ ഭാര്യയെ ബോംബ് വെച്ച് കൊലപ്പെടുത്തി 62 കാരൻ. മിസോറമിലെ ലുങ്ക്‌ലി ജില്ലയിലാണ് സംഭവം നടന്നത്. രോഹിമിങ്ക്‌ലിയാന എന്നയാളാണ് ആക്രമണം നടത്തിയത്. ചാവേർ ആക്രമണത്തിൽ രോഹിമിങ്ക്‌ലിയാനയും കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.

വസ്ത്രത്തിൽ ജെലാറ്റിൻ നിറച്ചാണ് ഇയാൾ ആക്രമണം നടത്തിയത്. മുൻ ഭാര്യയും മകളും പച്ചക്കറി വിൽക്കുന്നതിനിടെയായിരുന്നു സംഭവം. ഇവരുടെ അടുത്ത് വന്നിരുന്ന രോഹിമിങ്ക്‌ലിയാന മുൻ ഭാര്യയോട് സിഗരറ്റ് ആവശ്യപ്പെട്ടു. ഇത് നൽകിയതിന് പിന്നാലെ ഇയാൾ മുൻ ഭാര്യയെ കെട്ടിപ്പിടിക്കുകയായിരുന്നു. തുടർന്നാണ് ബോംബ് പൊട്ടിത്തെറിച്ചത് എന്ന് ദൃക്‌സാക്ഷിയായ മകൾ പറയുന്നു.

Read Also  :  നിലമ്പൂർ–കോട്ടയം സ്പെഷൽ ട്രെയിൻ നാളെ സർവീസ് ആരംഭിക്കുന്നു: യാത്രച്ചെലവ് വളരെ കുറവ് !

ആക്രമണം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുൻപാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത്. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ്‌ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button