തിരുവനന്തപുരം: സംസ്ഥാനത്ത് ജെന്‍ഡര്‍ വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാരിലേയ്ക്ക് ശുപാര്‍ശ ചെയ്യുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്ത ജെറോം. പ്രണയ നൈരാശ്യവും തുടര്‍ന്ന് ഉണ്ടാകുന്ന അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ച് വരുന്നത് തടയിടാന്‍ യുവജന കമ്മീഷന്‍ കാമ്പസുകളില്‍ ബോധവത്കരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കലാലയങ്ങളില്‍ ജെന്‍ഡര്‍ എജ്യൂക്കേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ചിന്ത ജെറോം വ്യക്തമാക്കി.
‘യുവതി യുവാക്കളെ കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നതിനും പദ്ധതികള്‍ തയ്യാറാക്കും. യുവജന കമ്മീഷനിലേക്ക് ലഭിക്കുന്ന പരാതികളില്‍ ഏറെയും ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധന പ്രശ്‌നങ്ങളുമാണ്. വിസ്മയയുടെ കൊലപാതകത്തിന് ശേഷം മാത്രം നൂറിലേറെ പരാതികളാണ് സംസ്ഥാനത്ത് സ്ത്രീധന പ്രശ്‌നവുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ചത്. ഇവ മേഖലകളാക്കി തിരിച്ച് പരിഹരിച്ച് കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ ഇന്നലെ നടന്ന അദാലത്തില്‍ 22 പരാതികളാണ് ലഭിച്ചത്. ഇതില്‍ 16 എണ്ണം തീര്‍പ്പാക്കി. പത്ത് പുതിയ പരാതികള്‍ സ്വീകരിച്ചു’- ചിന്ത ജെറോം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments