പാരിസ്: അമ്മ മരിച്ചത് അറിയാതെ മൃതദേഹത്തോടൊപ്പം കുട്ടികള്‍ കഴിഞ്ഞത് ദിവസങ്ങളോളം. ഐവറി കോസ്റ്റ് സ്വദേശിയായ യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചും ഏഴും വയസുള്ള പെണ്‍കുട്ടികളാണ് അമ്മയുടെ മൃതദേഹത്തോടൊപ്പം ദിവസങ്ങളോളം കഴിഞ്ഞത്.
ഫ്രാന്‍സിലായിരുന്നു സംഭവം. കുട്ടികള്‍ ദിവസങ്ങളായി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച അമ്മയ്ക്കൊപ്പം കുട്ടികളെ കണ്ടെത്തിയത്. അമ്മ ഉറങ്ങുകയാണെന്ന് കരുതി നിശബ്ദരായി ഇരിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.
യുവതി മരിച്ചിട്ട് എത്ര ദിവസമായി എന്നത് വ്യക്തമല്ലെന്നും മരണത്തില്‍ കൂടുതല്‍ വ്യക്ത വരുത്താനുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments