അബുദാബി: യുഎഇയിലെ 6 എക്‌സ്‌ചേഞ്ചുകൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നൽകുക, അനധികൃത സാമ്പത്തിക ഇടപാട് നടത്തുക എന്നീ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ എക്‌സ്‌ചേഞ്ചുകൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.
എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ സാവകാശം പിന്നിട്ടിട്ടും നിയമ ലംഘനം തുടർന്ന സാഹചര്യത്തിലാണ് 173 കോടിയുടെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ സെൻട്രൽ ബാങ്ക് ഓഫ് യുഎഇ തീരുമാനിച്ചത്.
Post Your Comments