![congress leader arrested for attacking shahida kamal](/wp-content/uploads/2018/09/shahida.jpg)
തിരുവനന്തപുരം: വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചെന്ന് പരാതി. സംഭവത്തില്‍ ഷാഹിദയോട് ലോകായുക്ത വിശദീകരണം തേടി. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍ അടക്കം സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനാനും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും ഹാജരാക്കിയെന്നാണ് ഷാഹിദയ്‌ക്കെതിരായ പരാതി. വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നല്‍കിയത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. അടുത്ത മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും.
Read Also : ഭാര്യയുടെ പിറന്നാളിന് സമ്മാനമായി നൽകിയത് 1.6 മില്യൺ ദിർഹത്തിന്റെ കാർ: ഞെട്ടിച്ച് പ്രവാസി മലയാളി യുവാവ്
ഡോ. ഷാഹിദ കമാല്‍ എന്നാണ് വനിതാ കമ്മീഷന്‍ വെബ്‌സൈറ്റില്‍ കമ്മീഷന്‍ അംഗത്തിന്റെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്. 2009-ല്‍ കാസര്‍ഗോഡ് ലോക്‌സഭാ സീറ്റിലും 2011-ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാല്‍ മത്സരിച്ചെങ്കിലും രണ്ടിടത്ത് നല്‍കിയ സത്യവാങ്മൂലത്തിലും ബികോം ആണ് തന്റെ വിദ്യാഭ്യാസയോഗ്യത എന്നാണ് പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ താന്‍ ബികോം പാസായിട്ടില്ലെന്നും കോഴ്‌സ് കംപ്ലീറ്റഡ് ആണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഷാഹിദ തന്നെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നുമാണ് അവര്‍ അവകാശപ്പെട്ടത്.
Post Your Comments