ന്യൂഡല്‍ഹി: രാജ്യസഭയിലെ ഏഴു സെഷനുകളിലും 100 ശതമാനം ഹാജര്‍ നേടിയത് ഒരു എം.പി മാത്രം. എ.ഐ.എ.ഡി.എം.കെ എം.പിയായ എസ്.ആര്‍. ബാലസുബ്രമണ്യമാണ് 100 ഹാജര്‍ സ്വന്തമാക്കിയത്. രജ്യസഭയിലെ ഏഴു സെഷനുകളിലെയും 138 സിറ്റിങ്ങുകളിലും 75കാരനായ എം.പി പങ്കെടുത്തു. 30 ശതമാനംപേര്‍ എല്ലാ സെഷനുകളിലും പെങ്കടുത്തു. രണ്ടുശതമാനത്തില്‍ താഴെ അംഗങ്ങള്‍ക്ക് മാത്രമാണ് പൂജ്യം ശതമാനം ഹാജര്‍.
വര്‍ഷകാല സമ്മേളനത്തിലെ 254ാം സെഷനിലാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്തത്. 82.57 ശതമാനം. ഏറ്റവും കുറവ് 72.88 ശതമാനവും. 29.14 ശതമാനത്തിനാണ് മുഴുവന്‍ ഹാജര്‍ നേടിയത്. 1.90 ശതമാനം പേര്‍ ഒരു സഭാ നടപടി ക്രമങ്ങളിലും പങ്കെടുത്തിട്ടില്ല. അതേസമയം, കോവിഡ് മഹാമാരി അംഗങ്ങളുടെ ഹാജര്‍ നിലയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു.
Post Your Comments