തിരുവനന്തപുരം: ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഖേദകരമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വനിതാ മാധ്യമപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും മികച്ച മാധ്യമപ്രവർത്തന സംസ്ക്കാരം രൂപപ്പെടുത്താനും ഉതകുന്ന മാർഗ്ഗരേഖ തയ്യാറാക്കി സർക്കാരിന് നൽകുമെന്നും സതീദേവി ഫേസ്ബുക്കിൽ കുറിച്ചു.
Also Read:സന്തോഷകരമായ ജീവിതത്തിനായി ലിംഗത്തിന്റെ വലിപ്പം കുറച്ച് യുവാവ്
‘എറണാകുളം ആസ്ഥാനമാക്കി കമ്മീഷന് മധ്യമേഖല ഓഫീസ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കമ്മീഷനിൽ രജിസ്റ്റർ ചെയ്ത സംഘടനകളുടെ സഹായത്തോടെ സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച ഡാറ്റ ശേഖരിക്കുകയും വാർഡ് തല ജാഗ്രത സമിതികൾ ശക്തിപ്പെടുത്തുകയും ചെയ്യും. സ്ത്രീധന പീഡനങ്ങൾ പെരുകിവരുന്ന സാമൂഹ്യ സാഹചര്യത്തിൽ വിവാഹ ധൂർത്ത് നിരോധിക്കാനും സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാനുമായി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്’, സതീദേവി വ്യക്തമാക്കി.
‘സംസ്ഥാനത്ത് സ്ത്രീസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനായി പദ്ധതികൾ ആവിഷ്‌കരിക്കും. കമ്മീഷൻ ഇടപ്പെട്ടുക്കൊണ്ട് വിവിധ തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. ഇതിനായി വനിതാ കമ്മീഷനെ ശക്തിപ്പെടുത്തുന്നതിനായി നിയമം ഭേദഗതി ചെയ്യുന്നതിന് വിദഗ്ധരുമായി ചർച്ച ചെയ്തു സർക്കാരിന് ശുപാർശ നൽകും. മെച്ചപ്പെട്ട ഒരു സാമൂഹ്യ അന്തരീക്ഷം നമ്മുടെ സംസ്ഥാനത്ത് വളർത്തിയെടുക്കാൻ പൊതുജനങ്ങളുടെ ആത്മാർത്ഥ സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, സതീദേവി കൂട്ടിച്ചേർത്തു.
Post Your Comments