സിഡ്നി: ജീവിതത്തിൽ ലൈംഗികത ഉപേക്ഷിച്ചാൽ ആരോഗ്യവും കുറയുമെന്ന് ചില പഠനങ്ങൾ പറയുന്നു. ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് കണ്ടെത്തൽ. അതിനാൽ സന്തോഷകരമായ ലൈംഗിക ജീവിതത്തിനായി ലിംഗവലിപ്പം കൂട്ടനായി സർജറികളൊക്കെ ചെയ്യുന്നവരുണ്ട്. എന്നാൽ, ലെെംഗിക ജീവിതം കൂടുതൽ ആസ്വദിക്കുന്നതിനായി ലിംഗത്തിന്റെ വലിപ്പം സർജറി ചെയ്ത് കുറച്ച ഒരു യുവാവിന്റെ വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്.
സിഡ്നിയിലാണ് സംഭവം. ഡാൻ എന്ന യുവാവാണ് താരം. ഇദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. തന്റെ ലിംഗത്തിന്റെ നീളം കുറയ്ക്കണമെന്ന് ഭാര്യ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ഭാര്യ സന്തോഷവതിയായിരിക്കാൻ വേണ്ടിയിട്ട് കൂടിയാണ് ഇത് ചെയ്തതെന്ന് ഡാൻ പറഞ്ഞു.
ഭാര്യയുമായി പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇത് ആഴ്ചയിൽ ഒരിക്കൽ മാത്രമാണെന്നും ഡാൻ പറഞ്ഞു. ഞങ്ങൾ ഇപ്പോൾ വളരെയധികം സന്തോഷത്തിലാണെന്നും സെക്സ് ജീവിതം കൂടുതൽ ആസ്വദിക്കുന്നുണ്ടെന്നും ഡാൻ പറഞ്ഞു. എഫ് എമ്മിൽ ഒരു പരിപാടിയ്ക്കിടെ പങ്കെടുക്കവെയാണ് ഡാൻ ഈ വെളിപ്പെടുത്തൽ നടത്തിയതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു.
Post Your Comments