
ന്യൂഡല്‍ഹി: ഇന്ത്യന്‍ തീരമേഖലകളില്‍ വര്‍ധിച്ചു വരുന്ന ശത്രുരാജ്യങ്ങളുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ രാജ്യം കൂടുതല്‍ ന്യൂക്ലിയര്‍, പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നു. ഇന്ത്യയ്ക്ക് സ്വന്തം തീരമേഖലകളിലെയും പസഫിക്ക് സമുദ്രത്തിലെയും ഭീഷണികളെ നേരിടേണ്ടതുണ്ട്. അതുകൊണ്ടാണ് ന്യൂക്ലിയര്‍, പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം പരമ്പാരഗത ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിനായി ഫ്രാന്‍സുമായി ഒപ്പിട്ട കരാറില്‍ നിന്നും ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യ ന്യൂക്ലിയര്‍, പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കിയത്. ഓസ്ട്രേലിയയ്ക്ക് പസഫിക്കിലും തീരമേഖലകളിലുമാണ് കൂടുതല്‍ ഭീഷണിയുള്ളത്.
പരമ്പരാഗത ഡീസല്‍ – ഇലക്ട്രിക് അന്തര്‍വാഹിനികളെക്കാള്‍ ഇരട്ടി കരുത്തുള്ള ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ ഏത് കടലിലും ഉപയോഗിക്കാം. എത്രനേരം വേണമെങ്കിലും വെള്ളത്തിനടിയില്‍ താഴ്ന്ന് കിടന്ന് പ്രവര്‍ത്തിക്കാന്‍ ഇവയ്ക്കാകും. ഇരുവിഭാഗം അന്തര്‍വാഹിനികളും ഉപയോഗിക്കാനുള്ള തീരുമാനം സാമ്പത്തികമായും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Post Your Comments