തിരുവനന്തപുരം : മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി എന്ന എ.കെ.രാജേന്ദ്രൻ പാലക്കാട് പ്രവേശിക്കരുതെന്ന് ഹൈക്കോടതി. വനിത ഡോക്ടർ നല്‍കിയ പരാതിയെ തുടര്‍ന്ന് പട്ടാമ്പി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കണ്ണന്‍ പട്ടാമ്പിക്ക് ഹൈക്കോടതിയുടെ വിലക്ക് വന്നത്.
സ്വന്തം നാടായ പട്ടാമ്പിയില്‍ പോലും പ്രവേശിക്കരുതെന്നാണ് ഹൈക്കോടതിയുടെ വിലക്ക്.
പല തവണ താത്കാലിക ജാമ്യം പോലും കോടതി കണ്ണൻ പട്ടാമ്പിക്ക് നിഷേധിച്ചിരുന്നു. തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാണിച്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം.
Read Also : ഭാര്യയുടെ പിറന്നാളിന് സമ്മാനമായി നൽകിയത് 1.6 മില്യൺ ദിർഹത്തിന്റെ കാർ: ഞെട്ടിച്ച് പ്രവാസി മലയാളി യുവാവ്
പട്ടാമ്പിയിലെ വനിത ഡോക്ടറെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ചെന്ന പരാതിയിലാണ് കണ്ണൻ പട്ടാമ്പിക്കെതിരെ വിലക്ക് വന്നത്. അതേസമയം, കണ്ണൻ പട്ടാമ്പിയുടെ ജാമ്യഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറഞ്ഞേക്കും.
Post Your Comments