ദുബായ്: ഭാര്യയുടെ ജന്മദിനത്തിൽ 1.6 മില്യൺ ദിർഹത്തിന്റെ കാർ സമ്മാനമായി നൽകി പ്രവാസി മലയാളി. തന്റെ ഭാര്യയുടെ 24-ാം ജന്മദിനത്തിലാണ് പ്രവാസി മലയാളി കോടികൾ വിലമതിക്കുന്ന റോൾസ് റോയ്‌സ് വ്രെയ്ത്ത് ബ്ലാക്ക് ബാഡ്ജ് സമ്മാനമായി നൽകിയത്. പ്രവാസി ബിസിനസുകാരനായ അംജദ് സിതാരയാണ് വിലകൂടിയ പിറന്നാൾ സമ്മാനം നൽകി ഭാര്യയെ ഞെട്ടിച്ചത്. ബിസിസി കോൺട്രാക്ടിങ് സ്ഥാപന മേധാവിയുമായ അംജാദ് കുറ്റിയാട്ടൂർ സ്വദേശിയാണ്.
ഒക്ടോബർ രണ്ടിനായിരുന്നു അംജാദിന്റെ ഭാര്യ മർജാനയുടെ പിറന്നാൾ. ഭാര്യയ്ക്ക് എന്തെങ്കിലും പ്രത്യേക സമ്മാനം നൽകമെന്നായിരുന്നു അംജാദിന്റെ ആഗ്രഹം. തുടർന്നാണ് കോടികൾ വിലമതിക്കുന്ന കാർ തന്നെ സമ്മാനമായി നൽകാൻ അദ്ദേഹം തീരുമാനിച്ചത്.
ആഭ്യന്തര മാർക്കറ്റിൽ എട്ടര കോടി വില വരുന്ന കാറിൽ നാലു പേർക്ക് യാത്ര ചെയ്യാൻ കഴിയും. രണ്ട് വാതിലുകൾ മാത്രമെ വാഹനത്തിനുള്ളു. ഏകദേശം 29 ലക്ഷം രൂപയാണ് കാറിന് ഇൻഷുറൻസ് തുകയായി മാത്രം അടച്ചത്. അംജദ് നേരത്തേ ആഡംബര കാറുകളായ മെഴ്‌സിഡസ് ജി വാഗൺ ഇ ക്ലാസ്സ്, റേഞ്ച് റോവർ, ബെന്റ്ലി, ലെക്‌സസ്, ലാന്റ് ക്രൂയിസർ, ജീപ്പ്, ഡോഡ്ജ് എന്നിവ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.
Post Your Comments