കൊല്ലം : കല്ലുവാതുക്കലിൽ കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ അമ്മ രേഷ്മയ്ക്ക് ജാമ്യം. പരവൂർ മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. രേഷ്മയുടെ ഭർത്താവായ വിഷ്ണുവാണ് രേഷ്മയെ ജാമ്യത്തിലിറങ്ങാൻ സഹായിച്ചത്. പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധി വിട്ട് പോവരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
ഈ വര്‍ഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ കുഞ്ഞ് മരിച്ചു. പിന്നീട് നാലു മാസത്തിന് ശേഷമാണ് പാരിപ്പള്ളി പോലീസ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്.
Read Also : കാറിലുള്ളവരെയെല്ലാം ‘കർഷകർ’ തല്ലിക്കൊന്നു: മന്ത്രിയുടെ മകൻ മരിച്ചോ? കർഷകസമരം നീട്ടേണ്ട ആവശ്യക്കാർ കുടുങ്ങും
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിൽ കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്നും രേഷ്മ പറഞ്ഞു. എന്നാൽ, രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമായിരുന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി രേഷ്മയോട് ചാറ്റ് ചെയ്തത്. പൊലീസ് അന്വേഷണം ഭയന്ന് ഇവർ ആത്മഹത്യ ചെയ്യുകയും ചെയ്തു.
Post Your Comments