KozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKeralaNattuvarthaLatest NewsNewsIndia

അതിവേഗ ഇന്റർനെറ്റിനെക്കാൾ ആവശ്യം SSLC ജയിച്ചവർക്ക് പ്ലസ് വണ്ണിന് സീറ്റ് കൊടുക്കുന്നതാണ് സാർ: മുഖ്യമന്ത്രിയ്ക്ക് വിമർശനം

എന്നിട്ട് വേണം ഡച്ച് മാതൃകയിൽ പണി കഴിപ്പിച്ച റോഡിൽ ഇ ഓട്ടോയിൽ ഇരുന്ന് കോകോണിക്സ് ലാപ്ടോപ്പിൽ സൗജന്യ വൈഫൈ ഉപയോഗിച്ച് സവാരി ചെയ്യാൻ

തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റ്‌ പദ്ധതിയായ കെ ഫോൺ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയ. നല്ലകാര്യം അഭിനന്ദനങ്ങൾ, എന്നാൽ അതിലും നേരത്തെ വേണ്ടത് SSLC ജയിച്ചവർക്ക് പ്ലസ് വണ്ണിന് സീറ്റുകൾ ഉണ്ടാക്കി കൊടുക്കലാണ് സർ എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

Also Read:പ്രളയദുരിതാശ്വാസ തട്ടിപ്പും മോൺസൺ കേസും കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ മുരളീധരൻ

‘അതിവേഗ ഇൻ്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നു’, എന്ന് തുടങ്ങുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. ഇതിനെതിരെയാണ് ഇപ്പോൾ വിമർശനം ഉയർന്നിരിക്കുന്നത്. ഇന്റർനെറ്റ്‌ ഉണ്ടായിട്ട് കാര്യമില്ലല്ലോ സാർ, പഠിക്കാൻ സീറ്റ് കൂടി വേണ്ടേ എന്നാണ് വിമർശനം.

‘എന്നിട്ട് വേണം ഡച്ച് മാതൃകയിൽ പണി കഴിപ്പിച്ച റോഡിൽ കൂടി, ഇ ഓട്ടോയിൽ ഇരുന്ന് കോകോണിക്സ് ലാപ്ടോപ്പിൽ സൗജന്യ വൈഫൈ ഉപയോഗിച്ച് എനിക്ക് സവാരി ചെയ്യാൻ’, എന്ന് ആക്ഷേപഹാസ്യമായും മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button