അബുദാബി: അബുദാബിയുടെ ഇത്തിഹാദ് എയർവേയ്സിൽ ക്യാബിൻ ക്രൂ ഒഴിവുകൾ. 1000 ഒഴിവുകളാണ് ഇത്തിഹാദിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗ്യതയും എക്സ്പീരിയൻസുമുള്ളവർക്കായാണ് അവസരം. മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമുള്ള 10 നഗരങ്ങളിലാണ് റിക്രൂട്ട്മെന്റ് നടക്കുക. യുഎഇ, ഈജിപ്ത്, ലബനോൻ, റഷ്യ, സ്പെയിൻ, ഇറ്റലി, നെതർലാൻഡ്സ് തുടങ്ങിയ നഗരങ്ങളിൽ റിക്രൂട്ട്മെന്റ് നടക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ etihad.com/cabincrewrecruitment സന്ദർശിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കോവിഡ് പ്രതിസന്ധി മൂലം പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് എയർലൈന്റെ അലുമിനി പദ്ധതി വഴി വീണ്ടും അപേക്ഷ സമർപ്പിക്കാം.
Read Also: ദുബായ് എക്‌സ്‌പോ 2020: അജ്മാനിലെ സർക്കാർ ജീവനക്കാർക്കായി ടിക്കറ്റുകൾ വാങ്ങി ശൈഖ് അബ്ദുൾ അസീസ്
കോവിഡ് പ്രതിസന്ധികളിൽ നിന്നും വ്യോമയാന മേഖല ഉയർത്തെഴുന്നേൽക്കുന്ന സാഹചര്യത്തിലാണ് ധാരാളം തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഇത്തിഹാദ് രംഗത്തെത്തിയിരിക്കുന്നത്.
എമിറേറ്റ്‌സ് എയർലൈൻസിലും തൊഴിൽ അവസരങ്ങളുണ്ട്. 3000 ക്യാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസസ് ജീവനക്കാരെയും അടുത്ത ആറു മാസത്തിനുള്ളിൽ റിക്രൂട്ട് ചെയ്യാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ഇതിനായി ലോകമെമ്പാടുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും എമിറേറ്റ്സ് അപേക്ഷ ക്ഷണിച്ചിരുന്നു. www.emiratesgroupcareers.com എന്ന വെബ്‌സൈറ്റിലൂടെ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്‌സ് എയർലൈൻസിലേക്ക് ജോലിയ്ക്കായി അപേക്ഷ നൽകാമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
Post Your Comments