ThiruvananthapuramKeralaLatest NewsNews

കര്‍ഷകരെ വണ്ടി കയറ്റി കൊന്നിട്ട് പ്രതികരിക്കുന്നില്ല: മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നു: കെ.സുധാകരന്‍

ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതുന്നില്ലെന്ന് സുധാകരന്‍

തിരുവനന്തപുരം: കര്‍ഷകരെ വണ്ടി കയറ്റി കൊന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികരിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഇടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഫാസിസ്റ്റ് ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു.

ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു. സമരം ചെയ്യുന്ന കര്‍ഷകരെ ലാത്തി കൊണ്ട് നേരിടണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ പ്രഖ്യാപനത്തോടെ വ്യക്തമാകുന്നത് കര്‍ഷകരോടുള്ള ബിജെപിയുടെ സമീപനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യുപി പൊലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ മണ്ഡല തലത്തില്‍ ഇന്ന് പന്തംകൊളുത്തി പ്രതിഷേധിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button