ദോഹ : രാജ്യത്ത് വാക്സിനെടുക്കാത്ത പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഈ ആഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. ഇവർക്ക് റാപിഡ് ആന്റിജൻ അല്ലെങ്കിൽ PCR പരിശോധനകളാണ് നടത്തുന്നത്.
Read Also : ബഹ്‌റൈനിലെ ഇസ്രായേല്‍ എംബസി മനാമയില്‍ പ്രവർത്തനം തുടങ്ങി
COVID-19 രോഗമുക്തരായവരെ ഈ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2021 ഒക്ടോബർ 3 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യയനത്തിനായി വിദ്യാലയങ്ങളിൽ നേരിട്ടെത്തി തുടങ്ങിയെന്നും മന്ത്രാലയം അറിയിച്ചു.
വിദ്യാലയങ്ങളിലെയും, കിന്റർഗാർട്ടണുകളിലെയും വാക്സിനെടുക്കാത്ത അധ്യാപകർക്കും, മറ്റു ജീവനക്കാർക്കും COVID-19 ടെസ്റ്റിംഗ് നടത്തുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. വിദ്യാലയങ്ങളിൽ വെച്ചാണ് ഇത്തരം പരിശോധനകൾ നടത്തുന്നത്.
Important Notice: pic.twitter.com/yPGCWCDoMj
— وزارة التربية والتعليم والتعليم العالي (@Qatar_Edu) October 2, 2021
Post Your Comments