Latest NewsNewsInternationalGulfOman

ഷഹീൻ ചുഴലിക്കാറ്റ്: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി

മസ്‌കത്ത്: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് അടുത്ത മൂന്ന് ദിവസം അവധി നൽകി. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 10 മുതൽ അധ്യയനം പുനരാരംഭിക്കും. ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്. ഒക്ടോബർ 4-ന് വൈകിട്ടാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

Read Also: ആര്യന്റെ അറസ്റ്റ് മുന്നറിയിപ്പ്, ബിനീഷ് കോടിയേരി വെറും നത്തോലി മാത്രം : വമ്പന്‍ സ്രാവുകള്‍ പുറത്തെന്ന് ആലപ്പി അഷറഫ്

മസ്‌കറ്റ്, അൽ ദഹിറാഹ് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് ഒക്ടോബർ 5, ചൊവ്വാഴ്ച്ച അവധിയായിരിക്കും. ഈ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 6 മുതൽ അധ്യയനം പുനരാരംഭിക്കും.

Read Also: ഉന്നതരുടെ നികുതി വെട്ടിപ്പ്: ‘പാന്‍ഡോറ പേപ്പര്‍’ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button