Latest NewsNewsIndia

ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുള്ള തുരങ്കം ജമ്മു കശ്മീരില്‍ നിര്‍മാണമാരംഭിച്ചു

രാജ്യത്തിന്റെ സൈനിക മേഖലയില്‍ ഇത് അതിപ്രധാനം

ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് അഭിമാനമായി ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുള്ള തുരങ്കം. ജമ്മു കശ്മീരിലാണ് തുരങ്ക നിര്‍മാണമാരംഭിച്ചത്. കശ്മീരിലെ പാതകള്‍ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് സോജിലയില്‍ വന്‍ തുരങ്കം നിര്‍മിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 11,578 അടി ഉയരത്തിലാണ് തുരങ്ക നിര്‍മാണം നടക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, സൈനിക മേഖലകളില്‍ വലിയ പ്രാധാന്യമുള്ള ഈ തുരങ്കത്തിന് 14.15 കിലോമീറ്ററാണ് ദൈര്‍ഘ്യം.

Read Also : ശബരിമല വിമാനത്താവളം: കേന്ദ്രത്തിന്റെ ചോദ്യത്തിന് കുന്ന് നിരത്തുമ്പോൾ കുഴികൾ ഒഴിവാകുമെന്ന് കേരളത്തിന്റെ മറുപടി

ലേ, ലഡാക്ക് മേഖലകളെ ശ്രീനഗറുമായും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സോജില തുരങ്കത്തിന്റെ ജോലികള്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് മുന്നേറുകയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തി, കടുത്ത കാലാവസ്ഥയെ വെല്ലുവിളിച്ച് നിര്‍മിക്കുന്ന തുരങ്കം പൂര്‍ത്തിയായാല്‍ അത് എന്‍ജിനീയറിങ് അദ്ഭുതങ്ങളിലൊന്നാകുമെന്ന് ദേശീയപാതാ അധികൃതര്‍ പറയുന്നു.

ലഡാക്കിലേക്കും തലസ്ഥാനമായ ലേയിലേക്കും മഞ്ഞുകാലത്ത് യാത്ര ദുഷ്‌കരമാണ്. വര്‍ഷത്തില്‍ 7 മാസവും പാത അടച്ചിടുന്ന അവസ്ഥയ്ക്ക് ഈ തുരങ്കം വരുന്നതോടെ അവസാനമാകും. കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗര്‍-ലഡാക്ക് ഹൈവേ നവംബര്‍ പകുതിയേടെ അടച്ചിടുകയാണ് പതിവ്. പാത അടച്ചിടുന്ന സമയം വ്യാപാരരംഗത്തും സൈനിക രംഗത്തും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. മറ്റു പാതകള്‍ ദൈര്‍ഘ്യമേറിയതാകയാല്‍ വലിയ ചെലവും വരാറുണ്ട്.

സോജിലയില്‍ ഇരുഭാഗത്തേക്കും സഞ്ചരിക്കാവുന്ന ദൈര്‍ഘ്യമേറിയ തുരങ്കം സജ്ജമാകുന്നതോടെ ഇതിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button