ദോഹ: ഖത്തറിൽ രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി അംഗീകാരം. സ്പുട്നിക്, സിനോവാക് വാക്സിനുകൾക്കാണ് ഖത്തറിൽ പുതിയതായി നിബന്ധനകളോടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഇതുവരെ സിനോഫാം വാക്സിന് മാത്രമായിരുന്നു ഖത്തറിൽ നിബന്ധനകളോടെ അംഗീകാരം നൽകിയിരുന്നത്. ഈ പട്ടികയിലെ വാക്സിനുകൾ സ്വീകരിച്ചവർ ഖത്തറിലേക്കുള്ള യാത്രയ്ക്ക് മുമ്പ് സെറോളജി ആന്റിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണമെന്നാണ് നിർദ്ദേശം.
സ്പുട്നിക്, സിനോവാക്, സിനോഫാം വാക്സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചതിന് പുറമെ ഖത്തർ അംഗീകരിച്ച ഫൈസർ, മൊഡേണ വാക്സിനുകളുടെ ഒരു ഡോസ് കൂടി സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിവരാണെങ്കിൽ ആന്റിബോഡി പരിശോധന നടത്തേണ്ടതില്ല. ഫൈസർ, മൊഡേണ, ആസ്ട്രസെനക(കോവിഷീൽഡ്/ ഓക്സ്ഫഡ്/ വാക്സെറിയ), ജോൺസൺ ആൻഡ് ജോൺസൺ എന്നീ കൊവിഡ് വാക്സിനുകളാണ് നിബന്ധനകൾ ഇല്ലാതെ ഖത്തർ അംഗീകാരം നൽകിയിട്ടുള്ളത്.
Post Your Comments