Latest NewsIndia

ചോദ്യം ചെയ്യലിനിടെ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ആര്യൻ ഖാൻ, നാല് വർഷമായി മയക്ക് മരുന്ന് ഉപയോഗം

യുകെ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുമ്പോഴും അദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു

മുംബൈ: ബോളിവുഡിലെ താരരാജാവിന്റെ മകന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായപ്പോള്‍ ദേശീയ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ നിറയുകയാണ്. ആര്യന്‍ഖാനെ കുറിച്ചുള്ള പലവിധ കഥകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ആര്യന്‍ ഖാന്‍ നാല് വര്‍ഷത്തോളമായി മയക്കു മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് സമ്മതിച്ചു എന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച് ചോദ്യം ചെയ്യലിനിടെ ആര്യൻ ഖാൻ പൊട്ടിക്കരയുകയായിരുന്നെന്ന് എൻസിബി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ചോദ്യം ചെയ്യലിലുടനീളം ആര്യന്‍ തുടര്‍ച്ചയായി കരഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുകെ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുമ്പോഴും അദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എൻസിബി വൃത്തങ്ങൾ വ്യക്തമാക്കി. മുംബൈയിൽ ക്രൂയിസ് കപ്പലിലെ റേവ് പാര്‍ട്ടിയിൽ പങ്കെടുത്ത ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേരുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിലായ ആളുകളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി ക്രൂയിസ് കപ്പലില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച മുംബൈയിലെ മറ്റ് പല സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

ആര്യൻ ഖാനെ കൂടാതെ, മുൻമുൻ ധമേച്ച, അർബാസ് മെർച്ചൻ്റ്, ഇസ്മീത് സിംഗ്, മോഹക് ജസ്വാൾ, ഗോമിത് ചോപ്ര, നൂപുർ സരിക, വിക്രാന്ത് ചോക്കർ എന്നിവരാണ് അറസ്റ്റിലായത്. ആര്യൻ ഖാനും അർബാസും ഏകദേശം 15 വർഷമായി സുഹൃത്തുക്കളാണ്. ആര്യൻ ഖാൻ, മുൻമുൻ ധമേച്ച, അർബാസ് മർച്ചന്റ് എന്നിവരെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി, ഒക്ടോബർ 4 വരെ എൻസിബി കസ്റ്റഡിയിൽ വിട്ടു.ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍.സി.ബി. അറസ്റ്റ് ചെയ്തത്.

ഇവരില്‍നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. ആര്യനും അര്‍ബാസും തമ്മില്‍ 15 വര്‍ഷം നീണ്ട സുഹൃത്ത്ബന്ധമാണുള്ളത്.

കഴിഞ്ഞദിവസം മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ തിങ്കളാഴ്ച വരെയാണ് എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റഡി നീട്ടിനല്‍കാന്‍ എന്‍.സി.ബി. ആവശ്യപ്പെട്ടേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button