അബുദാബി: അബുദാബി നഗരത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ പുന:രാരംഭിക്കുന്നു. ഷഹീൻ കൊടുങ്കാറ്റ് ദുർബലമായതിനെ തുടർന്നാണ് ദൈനംദിന പ്രവർത്തനങ്ങൾ പുന:രാരംഭിക്കുന്നത്. ഇതിനായി പുതുക്കിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിട്ടുള്ള പഠനം ഉൾപ്പെടെയുള്ളപ്രവർത്തനങ്ങളിലേയ്ക്ക് മടങ്ങുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും അബുദാബി മീഡിയ ഓഫിസ് അറിയിച്ചു.
അൽ ഐനിലെ കോവിഡ് -19 പിസിആർ പരിശോധനയും വാക്‌സിനേഷൻ ടെന്റുകളും വീണ്ടും തുറക്കും. കൂടാതെ, ജബൽ ഹഫീത്തിലേക്കുള്ള പ്രവേശനവും പുനഃസ്ഥാപിക്കും. കാലാവസ്ഥയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും ആവശ്യമുള്ള നടപടികളും തീരുമാനങ്ങളും വിലയിരുത്തുന്നതും തുടരുമെന്ന് അധികൃതർ പറഞ്ഞു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.
Read Also: രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments