UAELatest NewsNewsInternationalGulf

ബീച്ചുകളും താഴ്‌വരകളും സന്ദർശിക്കരുത്: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ

അബുദാബി: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബീച്ചുകൾ സന്ദർശിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ബീച്ചുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ, മലമുകളുകൾ എന്നിവിടങ്ങൾ സന്ദർശിക്കരുതെന്നാണ് യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കിയതായി ആരോഗ്യമന്ത്രി

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ. താഹിർ അൽ അമീരി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.

ഒക്ടോബർ മൂന്ന് മുതൽ ഒക്ടോബർ അഞ്ച് ചൊവ്വാഴ്ച വരെ യുഎഇയുടെ ചില കിഴക്കൻ തീരപ്രദേശങ്ങളിൽ ഷഹീൻ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. അത്തരമൊരു സാഹചര്യം ഉണ്ടായാൽ നേരിടാനുള്ള എല്ലാ നടപടികളും മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ പൊടിക്കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

Read Also: ‘എന്റെ ശരീരം എന്റെ തീരുമാനം’: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് വനിതകളുടെ വ്യാപക പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button