Latest NewsKeralaNewsIndia

ഭീഷണിക്ക് വഴങ്ങില്ല: ലക്ഷദ്വീപിൽ ജനങ്ങളുടെ പിന്തുണയോടെ ഗാന്ധി പ്രതിമ സ്ഥാപിച്ച് കേന്ദ്രസർക്കാർ

പത്തുവർഷം മുൻപ് ഗാന്ധിജിയുടെ പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാനാകാതെ  കപ്പലിൽ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടു നടക്കേണ്ടി വന്ന ഒരു അവസ്ഥ സംജാതമായിരുന്നു

ലക്ഷദ്വീപ്: ജനങ്ങളുടെ പിന്തുണയോടെ ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിച്ച് കേന്ദ്രസർക്കാർ. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. യുപിഎ സർക്കാരിന്റെ തീരുമാനപ്രകാരമാണ് ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിനായി നിർമ്മിച്ച് അയച്ച പ്രതിമ ലക്ഷദ്വീപിൽ ഇറക്കാൻ ഒരു വിഭാഗം ആളുകൾ മതപരമായ കാരണങ്ങൾ പറഞ്ഞ് സമ്മതിച്ചിരുന്നില്ല.

പത്തുവർഷം മുൻപ് ഗാന്ധിജിയുടെ പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാനാകാതെ  കപ്പലിൽ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടു നടക്കേണ്ടി വന്ന ഒരു അവസ്ഥ സംജാതമായിരുന്നു. അതേസമയം ഇത്തരം എതിർപ്പുകൾ ഒഴിവാക്കി ലക്ഷദ്വീപിലെ ജനങ്ങളുടെ പിന്തുണയോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമ കവരത്തിയിൽ  സ്ഥാപിക്കുകയായിരുന്നു .

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ

ലക്ഷദ്വീപിൽ കേന്ദ്രം ബയോവെപ്പൺ പ്രയോഗിക്കുകയാണ് എന്ന ആരോപണങ്ങളെ ജനം തള്ളിക്കളഞ്ഞെന്നും ഭീകരവാദവും വിഘടനവാദവും കൊണ്ട് ലക്ഷദ്വീപിൽ കടന്നു കയറാൻ ശ്രമിക്കുന്നവരെ ജനങ്ങൾ കരുത്തോടെ നേരിട്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് വ്യക്തമാക്കി. ലക്ഷദ്വീപ് കാരുടെ ദേശസ്നേഹം സംശയാതീതമാണെന്ന് പറഞ്ഞ അദ്ദേഹം ഭീകരതയെ ചെറുത്ത ദ്വീപ് നിവാസികളെ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button