ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. കരന്‍ നഗറിന് സമീപം മദീന കോംപ്ലക്‌സില്‍ ഭീകരന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ചട്ടബാല്‍ സ്വദേശിയാണ് മരിച്ചത്. ഇതോടെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിച്ചിരിക്കുകയാണ്.
ബതാമലൂവിലെ എസ്.ഡി കോളനിയിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. രാത്രി എട്ട് മണിയോടെ കാര നഗറിന് സമീപം അജ്ഞാത ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബതാമലൂ സ്വദേശിയായ മുഹമ്മദ് ഷാഫിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കര നഗറില്‍ മാജിദ് അഹമ്മദ് ഗോജ്‌രി എന്നയാള്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പരുക്കേറ്റയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. നഗരത്തില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിവിധ പ്രദേശങ്ങളില്‍ പരിശോധനയും കര്‍ശനമാക്കി. ഈ സംഭവത്തിന് മണിക്കൂറുകള്‍ക്കു ശേഷമാണു തൊട്ടടുത്ത ബത്മാലൂവില്‍ മറ്റൊരാള്‍ക്കുകൂടി വെടിയേറ്റത്.
Post Your Comments