
കണ്ണൂര്‍: പട്രോളിംഗിനിടെ എസ്ഐയ്ക്ക് നേരെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബഷീറിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച ആയിരുന്നു സംഭവം. ചിറ്റാരിപറമ്പ് കോട്ടയില്‍ പെട്രോളിംഗിനെത്തിയതായിരുന്നു പൊലീസ് സംഘം. പൊലീസിനെ കണ്ട് സമീപത്ത് കൂടി നിന്നിരുന്ന ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുമ്പോഴാണ് പരോള്‍ കേസ് പ്രതി ഉത്തമന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്.
ബിജെപി പ്രവര്‍ത്തകന്‍ മഹേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഉത്തമന്‍. പരിക്കേറ്റ എസ്‌ഐ ബഷീര്‍ കൂത്തുപറമ്പ് ആശുപതിയില്‍ ചികിത്സയിലാണ്.
Post Your Comments