കണ്ണൂര്‍: മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരന്‍ എംപി. അഴിമതിയില്‍ മുക്കറ്റം മുങ്ങി നില്‍ക്കുന്ന കെ ടി ജലീല്‍ നിലവാരമില്ലാതെ ജല്‍പ്പനം നടത്തുകയാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുജന നിയമനത്തിന്റെ പേരില്‍ സുപ്രീം കോടതിയില്‍ നിന്നു വരെ പ്രതികൂലമായ വിധിയുണ്ടായ മന്ത്രിയായിരുന്നുവെന്നും ജലീല്‍ താനടക്കം നിയമസഭയില്‍ ഈ കാര്യം ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
‘മൂക്കറ്റം അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന വ്യക്തിയുടെ ജല്പനമാണിത്. തനിക്ക് ചേരാത്ത കുപ്പായമാണ് ജലീല്‍ ധരിച്ചിച്ചിരിക്കുന്നത് അത് അദ്ദേഹത്തിന് ഗുണം ചെയില്ല. മലപ്പുറം എ.ആര്‍. നഗര്‍ ബാങ്ക് ക്രമക്കേടിന്റെ രക്തസാക്ഷിയാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന കെ.ടി ജലീലിന്റെ ആരോപണം നിലവാരമില്ലാത്തതാണ്. ഇതു കാരണമുള്ള മാനസിക സംഘര്‍ഷം കൊണ്ടുള്ള ഹൃദയാഘാതത്തിലാണ് മൗലവി കുഴഞ്ഞു വീണു മരിച്ചതെന്നാണ് ജലീല്‍ പറയുന്നത്. ഇങ്ങനെയൊക്കെ പറയുന്ന ജലീലിന്റെ സമനില തെറ്റിയതായി സംശയിക്കുന്നു’- കെ.മുരളിധരന്‍ പറഞ്ഞു.
Post Your Comments