
തൊടുപുഴ: ഇടുക്കി ആനച്ചാലില്‍ ആറ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കുട്ടിയുടെ ബന്ധുകൂടിയായ ഷാന്‍ എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിനു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ മുതുവാന്‍കുടിയില്‍ നിന്നാണ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
റിയാസ് മന്‍സലില്‍ അല്‍താഫ് ആണ് മരിച്ചത്. കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരിക്കേറ്റു. കുടുംബവഴക്കിനിടെ ഷാന്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവാണ് ഇയാള്‍. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിക്കുകയിരുന്നുവെന്നാണ് റിപ്പോർട്ട്
Post Your Comments