മസ്‌കത്ത് : വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലൊഴികെ സുല്‍ത്തനേറ്റിലെ എല്ലാ വാക്സിനേഷന് നടപടികള്‍ ഞായറാഴ്ച മുതല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശഹീന്‍ ചുഴലിക്കാറ്റിനെ നേരിടുന്നതിന് മുന്നോടിയായി അടിയന്തിര പ്രധാന്യം പരിഗണിച്ച് മന്ത്രാലയം കാള്‍ സെന്‍റര്‍ തുടങ്ങി.
Read Also : ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിക്ക് ആദരവുമായി യു എ ഇ
മരുന്നുകള്‍, വെള്ളം, ഡീസല്‍ തുടങ്ങിയവ മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ ശേഖരിച്ച് വെച്ചിട്ടുണ്ട്. ഓരോ സ്ഥാപനങ്ങള്‍ക്കും ആവശ്യത്തിനനുസരിച്ച് മെഡിക്കല്‍ സ്റ്റാഫിനെയും നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗവര്‍ണറേറ്റുകളിലെ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകരുടെയും ജോലികള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിച്ച് നല്‍കിയിരിക്കുകയാണ്.
ഞായറാഴ്ച രാത്രി ഷഹീൻ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മഴയുണ്ടാകും. മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലാണ് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുന്നത്.
മസ്‌കത്ത് മുതല്‍ നോര്‍ത്ത് ബാതിന വരെയുള്ള ഗവര്‍ണറേറ്റുകളുടെ തീരപ്രദേശങ്ങളെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കും. ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റ്, മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം അടക്കമുള്ളവയാണ് ഉണ്ടാകുക. 150 മുതല്‍ 600 വരെ മി.മി മഴയാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments