Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: യുഎഇ പവലിയൻ സന്ദർശിച്ച് അബുദാബി കിരീടാവകാശി

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലെ യുഎഇ പവലിയൻ സന്ദർശിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എക്‌സ്‌പോ ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം എക്‌സ്‌പോ വേദിയിൽ സന്ദർശനത്തിനെത്തുന്നത്. സെപ്തംബർ 30 ന് നടന്ന എക്‌സ്‌പോ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Read Also: ആറ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍

എക്‌സ്‌പോ 2020 ദുബായിൽ യുഎഇ പവലിയൻ സന്ദർശിച്ചതിൽ അത്യധികം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ സംസ്‌കാരത്തിലും ചരിത്രത്തിലും നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുഎഇയെ കെട്ടിപ്പടുത്തവർക്ക് ആദരവറിയിച്ചു കൊണ്ടാണ് പവലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

191 രാജ്യങ്ങളാണ് ദുബായ് എക്സ്പോയിൽ പങ്കെടുക്കുന്നത്. മാർച്ച് 31 വരെ ആറു മാസത്തേക്കാണ് എക്സ്പോ നടക്കുക. 25 ദശലക്ഷം സന്ദർശകരെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് 2020 ൽ നടക്കേണ്ടിയിരിക്കുന്ന എക്സ്പോ ഈ വർഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്.

Read Also: ആഡംബര കപ്പലില്‍ ലഹരിമരുന്ന് പിടിച്ച സംഭവം : മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

shortlink

Related Articles

Post Your Comments

Related Articles


Back to top button