
ദുബായ് : സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ദുബായ് മസില് ഷോ’ ഈ മാസം നടക്കും. ഒക്ടോബര്‍ 28 മുതല്‍ 30 വരെ വേള്‍ഡ് ട്രേഡ് സെന്ററിലാണ് മസില് ഷോ നടക്കുക. 25 രാജ്യങ്ങളില്‍ നിന്നുള്ള 250 പ്രദര്‍ശകരും 600 ലേറെ അത്ലറ്റുകളും ആരോഗ്യ-ശാരീരികക്ഷമതാ മേഖലയില്‍ സ്വാധീനം ചെലുത്തുന്നവരും ഷോയില്‍ പങ്കെടുക്കും.
Read Also : വാക്സിനെടുക്കാത്തവർക്ക് ജോലിയില്ല : പുതിയ തീരുമാനവുമായി ബ്രിട്ടൻ
ഫിറ്റ്നസിലെ ഏറ്റവും വലിയ പേരുകള്‍ ആളുകളെ ആകര്‍ഷിക്കും. മിസ്റ്റര്‍ ഒളിംപിയ ബിഗ് റാമിയും എട്ട് തവണ ചാംപ്യനുമായ റോണി കോള്‍മാനും ഷോയില്‍ പങ്കെടുക്കും. ഒരു ദിവസത്തെ ടിക്കറ്റിന് 20 ദിര്‍ഹവും രണ്ട് ദിവസത്തെ ടിക്കറ്റിന് 55 ദിര്‍ഹവും മൂന്ന് ദിവസങ്ങളിലും പങ്കെടുക്കുന്നതിനുള്ള ടിക്കറ്റിന് 75 ദിര്‍ഹവും നല്‍കണം.
വിവരങ്ങള്‍ക്ക് https://dubaiactiveshow.com/ , https://www.dubaimuscleshow.com/ എന്നീ സൈറ്റുകൾ സന്ദർശിക്കുക.
Post Your Comments