ദുബായ്: രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി യുവതിക്ക് പിഴശിക്ഷ. അരക്കോടിയിലേറെ രൂപയാണ് ഇവര്‍ക്ക് പിഴ വിധിച്ചത്. തൃശൂര്‍ ചാലക്കുടി സ്വദേശിനിക്കെതിരെയാണ് നടപടി.
Read Also: പശ്ചിമ ബംഗാളിൽ നിര്‍ണായക വോട്ടെണ്ണല്‍ ഇന്ന്: ഭവാനിപൂരിലേക്ക് ഉറ്റുനോക്കി രാജ്യം
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പ്രമുഖ ട്രാവല്‍സ് സ്ഥാപനത്തിന്‍റെ സെയില്‍സ് വിഭാഗത്തിലായിരുന്നു യുവതിക്ക് ജോലി. രേഖകള്‍ ദുരുപയോഗം ചെയ്ത് അക്കൗണ്ടിലേയ്ക്ക് വന്ന പണം തിരിമറി നടത്തിയെന്നാണ് പരാതി. ടിക്കറ്റ് ബുക്കിങ്, വിസ സേവനങ്ങള്‍ എന്നിവയുടെ പേരില്‍ ഒട്ടേറെ ആളുകളെ ഇവര്‍ വഞ്ചിച്ചതായും പരാതിയിലുണ്ട്. അന്വേഷണത്തില്‍ യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തുകയായിരുന്നു.
Post Your Comments