മസ്‌കത്ത് : ശഹീന്‍ ചുഴലിക്കാറ്റിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വിസ് ഒമാന്‍ എയര്‍ നേരത്തെ ആക്കി. ഇന്ത്യയിലേക്കുള്ള ആറ് സര്‍വിസുകളടക്കം പത്ത് സര്‍വിസുകളാണ് ഒമാന്‍ എയര്‍ പുനഃക്രമീകരിച്ചത്.
Read Also : എല്ലാ ദുരിതങ്ങളും അവസാനിപ്പിക്കാൻ കുമാരഷഷ്ഠി വ്രതം
ഒക്ടോബര്‍ മൂന്നിന് പുറപ്പെടേണ്ട കൊച്ചി, തിരുവനന്തപുരം സര്‍വിസുകളും നേരത്തെയാക്കിയിട്ടുണ്ട്. ഇതേ ദിവസത്തെ എല്ലാ സര്‍വിസുകളും പുലര്‍ച്ചെ ഒരുമണിക്ക് മുമ്പ് പുറപ്പെടും.
ഞായറാഴ്ച രാത്രി ഷഹീൻ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മഴയുണ്ടാകും. മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലാണ് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുന്നത്.
മസ്‌കത്ത് മുതല്‍ നോര്‍ത്ത് ബാതിന വരെയുള്ള ഗവര്‍ണറേറ്റുകളുടെ തീരപ്രദേശങ്ങളെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കും. ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റ്, മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം അടക്കമുള്ളവയാണ് ഉണ്ടാകുക. 150 മുതല്‍ 600 വരെ മി.മി മഴയാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments