ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല, അതിനായി ശ്രമം തുടരുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട് താജുൽ ഉലമ എജ്യുക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് അവാർഡ് സമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം തുറന്നുപറഞ്ഞത്.
‘കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചൊരാളാണ് ഞാൻ. ആയില്ല, എന്നതുകൊണ്ട് ഞാൻ ഈ പരിപാടി നിർത്തിയില്ല, ഞാൻ തുടരുകയാണ്. അവസാനം വരെ പൊരുതിക്കൊണ്ടിരിക്കും. ഒരു ദിവസം ഞാൻ അത് നേടുമെന്നതാണ് എന്റെ നിശ്ചയദാർഢ്യം. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ഇത് അവസാനിപ്പിക്കില്ല’. ചെന്നിത്തല പറഞ്ഞു.
Post Your Comments