Latest NewsIndia

പാര്‍ട്ടി സംഘടിപ്പിച്ചത് ഫാഷന്‍ ടിവി: ഷാരൂഖിന്റെ മകനൊപ്പം പ്രമുഖ വ്യവസായിയുടെ മകളും കസ്റ്റഡിയില്‍

കോക്കൈയ്​ന്‍, ഹാഷിഷ്​ , എം.ഡി.എ തുടങ്ങിയ ലഹരിവസ്​തുക്കള്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്തു

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചത് ഫാഷന്‍ ടിവിയാണെന്ന് റിപ്പോര്‍ട്ട്. ക്രേ ആര്‍ക്ക് എന്ന പേരില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടിയാണ് ഫാഷന്‍ ടിവി കപ്പലില്‍ ഒരുക്കിയത്. ഡല്‍ഹി ആസ്ഥാനമായ ഒരു കമ്ബനിയുടെ സഹകരണത്തോടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.
മിയാമിയില്‍ നിന്നുള്ള ഡിജെ സതാന്‍ കോലേവ്, ബുല്‍സിയ ബ്രോണ്‍കോട്ട്, ദീപേഷ് ശര്‍മ്മ എന്നിവരുടെ പരിപാടികളാണ് ആദ്യദിവസം നിശ്ചയിച്ചിരുന്നത്.

ഐവറികോസ്റ്റില്‍ നിന്നുള്ള ഡിജെ റാവോല്‍, മൊറോക്കന്‍ കലാകാരന്‍ കയാസ, മുംബൈയില്‍ നിന്നുള്ള ഡിജെ കോഹ്‌റ എന്നിവരുടെ പരിപാടികളായിരുന്നു രണ്ടാം ദിവസം തീരുമാനിച്ചിരുന്നത്.എന്നാല്‍ ആദ്യംദിവസം തന്നെ പരിപാടി ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ എന്‍സിബി സംഘം റെയ്ഡ് നടത്തുകയായിരുന്നു. പരിശോധനയില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്.

ആര്യന്‍ ഖാന്‍ അടക്കം 13 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇതില്‍ പ്രമുഖ വ്യവസായിയുടെ മകന്‍ അടക്കം മൂന്ന് പെണ്‍കുട്ടികളുമുണ്ട്. ഇവരെയും എന്‍സിബി സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആര്യനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആര്യന്റെ മൊബൈല്‍ ഫോണും എന്‍സിബി സംഘം പിടിച്ചെടുത്ത് പരിശോധിക്കുന്നുണ്ട്. കപ്പലില്‍ റേവ് പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്.

കോക്കൈയ്​ന്‍, ഹാഷിഷ്​ , എം.ഡി.എ തുടങ്ങിയ ലഹരിവസ്​തുക്കള്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്തുവെന്നാണ്​ സൂചന. പിടിയിലായവരെ ഇന്ന്​ മുംബൈയിലെത്തിക്കും. കപ്പല്‍ തീരം വിട്ടയുടന്‍ ലഹരി പാര്‍ട്ടി തുടങ്ങുകയായിരുന്നു. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തിലാണ് കപ്പലില്‍ കയറിയത്. കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയതോടെയാണ് പാര്‍ട്ടി ആരംഭിച്ചതും പിന്നാലെ റെയ്ഡ് നടന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button