Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 32,184 വാക്സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 32,184 കോവിഡ് ഡോസുകൾ. ആകെ 20,196,549 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാന്‍ നടപടികൾ തുടങ്ങിയെന്ന് ബ്രിട്ടൻ

യുഎഇയിലെ ജനസംഖ്യയിലെ 80 ശതമാനത്തിലധികം പേരും വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ 200 ന് താഴെയെത്തി. 184 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 306 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

736,708 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,29,548 പേർ രോഗമുക്തി നേടി. 2102 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 5,058 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 311,282 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: ദുബായിയിൽ നിന്നും മനിലയിലേക്കുള്ള പ്രത്യേക വിമാന സർവ്വീസുകൾ ആരംഭിക്കും: എമിറേറ്റ്‌സ് എയർലൈൻസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button